അമ്പട ഞാനേ

തിരയില്ലാ തോക്കുംകൊണ്ടീ വഴികളിൽ പല നാളായ്
പലവിധമടവുകൾ പയറ്റിയലഞ്ഞൊരു ഞാനേ
പകലിന്റെ തെളിച്ചത്തിൽ കുറിതൊട്ടു നടന്നിട്ട-
ങ്ങിരുട്ടുമ്പോൾ ഒളിച്ചങ്ങു തകിടം മറിഞ്ഞൊരു ഞാനേ
അമ്പട ഞാനേ ... 

പല ആശകൾ പൂട്ടിയ 
മേശകൾ പൂട്ടു പൊളിക്കും
ഇന്നീ ഗ്രൗണ്ടിൽ 20-20 മച്ച് കളിക്കും
ലവലേശം ഇല്ലിനി നാണം 
തൊടുക്കും മലർബാണം
എലിവേഷം ഇനി പുലിവേഷം
പുതിയൊരു പരിവേഷം

അമ്പട ഞാനേ ... അമ്പട ഞാനേ ... 

ഒരു മത്തിൽ റഹ്മത്തിൻ
രാവു കറങ്ങി നടന്നവനേ
ഒരു കെട്ടാൽ തടയിടുവാൻ
നോക്കിയിരുന്നു മടുത്തവരേ
പുരികത്താൽ തഞ്ചത്തിൽ
നീ കാട്ടും രസതന്ത്രത്തിൻ തത്വം
പത്താംതരമെത്തും മുൻപേ
വിട്ടു പിടിച്ചവനാ

അമ്പട ഞാനേ ... അമ്പട ഞാനേ ... 
അമ്പട ഞാനേ ... അമ്പട ഞാനേ ... 

ഒരു വെട്ടാൽ ഇരുതുണ്ടം
എന്നു പറഞ്ഞു നടന്നവനേ
വിരൽ തൊട്ടാൽ പുളകങ്ങൾ 
എന്നാക്കിയതെന്തിനു സ്രഷ്ടാവേ
ഇടിമഴയിൽ കരകവിയും
പുഴ നീന്തിക്കയറും കൊമ്പനിതെന്തിനു
ചാറും ചെറു ചാറ്റൽ മഴയത്തോടിയൊളിക്കാനോ

അമ്പട ഞാനേ ... അമ്പട ഞാനേ ... 

തിരയില്ലാ തോക്കുംകൊണ്ടീ വഴികളിൽ പല നാളായ്
പലവിധമടവുകൾ പയറ്റിയലഞ്ഞൊരു ഞാനേ
പകലിന്റെ തെളിച്ചത്തിൽ കുറിതൊട്ടു നടന്നിട്ട-
ങ്ങിരുട്ടുമ്പോൾ ഒളിച്ചങ്ങു തകിടം മറിഞ്ഞൊരു ഞാനേ
അമ്പട ഞാനേ ... 

പല ആശകൾ പൂട്ടിയ 
മേശകൾ പൂട്ടു പൊളിക്കും
ഇന്നീ ഗ്രൗണ്ടിൽ 20-20 മച്ച് കളിക്കും
ലവലേശം ഇല്ലിനി നാണം 
തൊടുക്കും മലർബാണം
എലിവേഷം ഇനി പുലിവേഷം
പുതിയൊരു പരിവേഷം

അമ്പട ഞാനേ ... അമ്പട ഞാനേ ... 
അമ്പട ഞാനേ ... അമ്പട ഞാനേ ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambada Njaane

Additional Info

അനുബന്ധവർത്തമാനം