ആരോടും മിണ്ടാതെ

ആരോടും മിണ്ടാതൊന്നെ  
നിൻ കാതോരം ചൊല്ലിത്തന്നേ  
കാണതെന്നുള്ളിൽ നിന്നേ
നീ പൂവായി പൂത്തു പെണ്ണെ
മെല്ലെ മെല്ലെ നിന്റെ കണ്ണിൽ
മിന്നിത്തെന്നും തെന്നൽ പോലെ
മെല്ലെ മെല്ലെ നിന്റെ കണ്ണിൽ
മിന്നിത്തെന്നും തെന്നൽ പോലെ
ആരോടും മിണ്ടാതെന്തേ
നിൻ കാതോരം ചൊല്ലിത്തന്നേ  
കാണതെന്നുള്ളിൽ നിന്നേ
നീ പൂവായി പൂത്തു പെണ്ണെ
ഓ ....

ആയിരമായിരമാശകളാൽ
നീയിന്നും എന്നെ മൂടവേ
ഓർമ്മകളെന്തിനോ ദൂരെ മാഞ്ഞു
നീ പാടും പാട്ടിൻ വിതുമ്പലായ്
ഇതളായി നീ പൊഴിഞ്ഞുവോ
മറുവാക്ക് ചൊല്ലിടാതെ
കനലായി ഞാനെരിഞ്ഞിടാൻ
ആരോ തേടും ദൂരെ ...
ഓ ...

ആരോടും മിണ്ടാതൊന്നെ  
നിൻ കാതോരം ചൊല്ലിത്തന്നേ  
കാണതെന്നുള്ളിൽ നിന്നേ
നീ പൂവായി പൂത്തു പെണ്ണെ
മെല്ലെ മെല്ലെ നിന്റെ കണ്ണിൽ
മിന്നിത്തെന്നും തെന്നൽ പോലെ
മെല്ലെ മെല്ലെ നിന്റെ കണ്ണിൽ
മിന്നിത്തെന്നും തെന്നൽ പോലെ
ഓ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Arodum Mindathe

Additional Info

Year: 
2019

അനുബന്ധവർത്തമാനം