ചെന്താമര
ചെന്താമരപ്പൂവിന്നഴകല്ലേ..
നെഞ്ചോടു ചേരുന്ന കനവല്ലേ...
കാണാതെ കാണുന്നൊരെൻ കനവിൽ
തോരാതെ പെയ്യുന്ന പൂമഴയെ..
ഒരേ കനവ് തേടി നാം.. ഒരേ മനസ്സുമായ്
ഒരേ പകലു തേടി നാം.. ഒരേ വാനിൽ
ഒരേ ചില്ല തേടി നാം.. ഒരേ ചിറകുമായ്
ഒരേ കതിരു തേടി നാം.. ഒരേ താളമായ് ...
കളിചിഹ്നങ്ങൾ തേടുന്നു രാവേറും വീഥികളിൽ
കാണുന്നു പൂനിലവേ നിൻ ചിരിയഴക്..
ചേക്കേറാം രാവുകളിൽ ചാഞ്ചാടും ചില്ലകളിൽ
കേൾക്കുന്നു മൃദുവായി നിൻ മൊഴിയഴക്..
പെണ്ണെ കിന്നാര ചിരിമൊഴിയായ്
രാവണിയും നേരത്ത്...
കനവുകളിൽ കണ്ടേ ഞാൻ നിന്നെ
കണ്ണാടി ചില്ലഴിയിൽ ചിരി തെളിയും നേരത്ത്
കണ്ണോരം കണിമലരായ് നീയേ...
ചെന്താമരപ്പൂവിന്നഴകല്ലേ..
നെഞ്ചോടു ചേരുന്ന കനവല്ലേ...
കാണാതെ കാണുന്നൊരെൻ കനവിൽ
തോരാതെ പെയ്യുന്ന പൂ മഴയെ
ഒരേ കനവ് തേടി ഒരേ മനസ്സുമായ്
ഒരേ പകലു തേടി നാം ഒരേ വാനിൽ
ഒരേ ചില്ല തേടി നാം ഒരേ ചിറകുമായ്
ഒരേ കതിരു തേടി നാം ഒരേ താളമായ് ...