അഴലിന്റെ ആഴങ്ങളിൽ (F)

ആ...ആ...ആ...

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് 
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
ഇരുള്‍ ജീവനെ പൊതിഞ്ഞു 
ചിതല്‍ പ്രാണനില്‍ മേഞ്ഞു 
കിതയ്ക്കുന്നു നീ  ശ്വാസമേ 
(അഴലിന്റെ ആഴങ്ങളിൽ)  

പിന്നോട്ടു നോക്കാതെ പോകുന്നു നീ
മറയുന്നു ജീവന്റെ പിറയായ നീ
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ
ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ
എന്തിനു വിതുമ്പലായ് ചേരുന്നു നീ
പോകൂ വിഷാദരാവേ
എന്‍ നിദ്രയെ, പുണരാതെ  നീ
(അഴലിന്റെ ആഴങ്ങളിൽ)  

ആ...ആ....ആ....
പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ എരിവേനലിൽ‍
അത്തറായ് നീ പെയ്യും നാൾ‌ ദൂരെയായ്
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ 
പൊന്‍കൊലുസ്സു കൊഞ്ചുമാ  നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ  ഇനി വരാതെ
നീ  എങ്ങോ  പോയ്‌
(അഴലിന്റെ ആഴങ്ങളില്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhalinte azhangalil

Additional Info

Year: 
2012

അനുബന്ധവർത്തമാനം