തുള്ളിമഞ്ഞിനുള്ളിൽ
തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു
തങ്കലിപിയുള്ളൊരീ സൂര്യജാതകം
നീര്‍മണി തന്‍ നെഞ്ചിൽ നീറുകയാണോ
നിറമാര്‍ന്നൊരീ പകലിന്‍ മുഖം
അലഞ്ഞു നീ എരിഞ്ഞൊരീ
കുഴഞ്ഞ നിന്‍ വീഥിയില്‍
പുണര്‍ന്നുവോ ഗ്രഹണങ്ങളെ
മൗനമഞ്ഞിന്‍ കൈകള്‍ വന്നെഴുതുന്നോ
സ്നേഹ നനവുള്ളൊരീ സൂര്യജാതകം
കന്നിവെയില്‍ നിന്നെ പുല്‍കി വരുന്നോ
ഉരുകുന്നൊരീ ഉയിരിന്‍ കരം
ഇണങ്ങിയും പിണങ്ങിയും
കഴിഞ്ഞൊരീ യാത്രയില്‍
വിതുമ്പിയോ ഹൃദയങ്ങളേ
തുള്ളിമഞ്ഞിന്നുള്ളിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thullimanjinnullil
Additional Info
Year:
2012
ഗാനശാഖ: