ജനുവരിയിൽ ..
ജനുവരിയിൽ ...യുവലഹരിയിൽ....
വിടരും നമ്മൾ..ചിരിയിതളുകൾ....
കാമുകിമാരെ കണ്ണാലെയും
കാമുകജ്വരം നെഞ്ചേറ്റി വിലസി വാ...ഓ...
കണ്മണിയുടെ കണ്ണനായി വാ...
കളമൊഴിയുടെ തോഴനായി വാ...
ചുണ്ടിണയുടെ ചൂളമായി വാ... കൂടാന്‍ വാ...
മഴപെയ്ത പ്രണയവഴിയേ...
നാട്ടുകുറുമ്പോ നാവില്‍ മീട്ടി,
കാട്ടുപാതയില്‍ കൂത്താടി,
കസറി വാ...ഓ...
ആശാ...നൂറല്ലേറെയാശാ...
നമുക്കുള്ളില്‍ ആശ...നിലാവിന്‍ നിശ...
മണിമുകില്‍ മേലേ...മഴക്കാറ്റു പോലെ
പറന്നൊന്നു പോകാന്‍...വരൂ തോഴരേ...
സൗഹൃദമേ നീ മായാതെ...
ഹായ്...ഹായ്...ഹായ്...ഹായ്...
സങ്കടമായ് മാറാതെ...
ഒരു നേരം പോലും വേർപിരിയാനോ
വയ്യാതായെടാ....
(ജനുവരിയിൽ...)
ലാത്തിരിപോലെ രാവിന്‍ കൂട്ടില്‍
ലാസ്യമാടുവാന്‍ പോരൂല്ലേ... അരികെ വാ...ഓ...
പൂന്തിരയുടെ തോളിലേറി വാ...
ഇരുകരയുടെ പാലമായി വാ...
നല്‍മൊഴിയുടെ രാഗമായി വാ... പാടാന്‍ വാ......
മനസ്സിന്റെ മധുരമൊഴിയേ.....
തര തര തര തര തര തര
തര തര തര തര തര തര
ആ.... ആ......
പോരാ.....കാലം പോര പോരാ....
നമുക്കിത്ര പോരാ.....കിനാവിന്‍ നിര...
കിളിമകളേ നീ, ഇണക്കൊഞ്ചലോടെ
പറന്നൊന്നു ചേരൂ....മണിച്ചില്ലയിൽ...
യൗവ്വനമേ നീ വീഞ്ഞല്ലേ......
എഹേയ്...എഹേയ്...എഹേയ്...എഹേയ്...
ഉള്‍പ്പുളകം നീയല്ലേ...
പലകാലം തമ്മില്‍ പങ്കിടുകില്ലേ.... ചങ്ങാതിമാരേ...
(ജനുവരിയിൽ...)
തേന്‍പുഴ ചേരും കൂട്ടിൻ മേട്ടില്‍
ക്ഷീരമാരിയില്‍ നീരാടി
ഇതിലേ വാ....ഇതിലേ....
എ ഹേയ് ഹേയ് ഹേയ്
പുലരൊളി പെയ്തു പെയ്തു വാ...
തലമുറയുടെ പുണ്യമായി വാ...
പുഞ്ചിരിയുടെ സൂര്യനായി വാ.... കാണാന്‍ വാ...
അഴകിന്റെ കനകമണിയേ.....