പനിനീർകാവടി പൂക്കാവടി
പനിനീർകാവടി പൂക്കാവടി
പവിഴക്കാവടി പാൽക്കാവടി
മകരപ്പുലരിക്കു വർണ്ണമേകി
മാനവമൈത്രിതൻ ഗീതിപാടി
മലയാളക്കരയാകെ വരവായിടും ദിനം
തൃപ്പുലിയൂരിലെ പൊൻകാവടി
തൃപ്പുകളാർന്നിടും തേൻകാവടി
കരകളിലാമോദം കുളിർമഴപെയ്യുമ്പോൾ
കരളുകളൊന്നെന്നപോലെ
ഹരിയുടെ തിരുമുൻപിൽ ശരണം തേടുമ്പോൾ
ഹരിയുടെ തിരുമുൻപിൽ ശരണം തേടുമ്പോ-
ളരികിലുണ്ടെന്നതു പോലെ, അവ-
നരികിലുണ്ടെന്നതു പോലെ
[തൃപ്പുലിയൂർ തിരുനടയിൽ കാവടിതൻ മേളം
കൺകുളിരെക്കാണുവാൻ വേലായുധനും മോഹം]
കൊടിമരകഥചൊല്ലും താമരച്ചാലുണ്ടേ
അഴകിൽ പാലാഴിപോലെ
അതുകണ്ടണയുന്നോരഗതികൾതൻ മനം
അതുകണ്ടണയുന്നോരഗതികൾതൻ മന-
മലിയുകയായ് മഞ്ഞുപോലെ, അഴ-
ലലിയുകയായ് മഞ്ഞുപോലെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Panineerkaavadi Pookkaavadi
Additional Info
ഗാനശാഖ: