നിൻ മിഴിക്കോണിലെ ഇന്ദ്രനീലം
നിൻ മിഴിക്കോണിലെ ഇന്ദ്രനീലം
നിൻ മന്ദഹാസത്തിൻ ഇന്ദ്രജാലം
നിൻ മുടിക്കെട്ടിലെ പാരിജാതം
മറക്കുവതെങ്ങനെ ഞാൻ, എല്ലാം
മറക്കുവതെങ്ങനെ ഞാൻ
പായൽ പടർന്നൊരീ കല്പ്പടവുകളും
പാതിരിപൂത്ത വയൽ കാവുകളും
പണ്ടു നാം തമ്മിൽ ഹൃദയങ്ങൾ പങ്കിട്ട
പ്രണയ സുഗന്ധിയാം സന്ധ്യകളും
പലതും മനസ്സിൽ നിന്നുമടർത്തി
പോകുവതെവിടേ ഞാൻ, തനിയെ
പോകുവതെവിടേ ഞാൻ
നിൻ കാൽത്താരികൾ ഉറങ്ങും തൊടിയിൽ
നിൻ നിഴൽ പാകിയൊരെൻ ഇടനാഴിയിൽ
നിത്യവും പുഞ്ചിരിപ്പൂക്കൾ കൈമാറിയ
നീരവവിജന വഴിത്താരകളിൽ
കാലം തെറ്റിയണഞ്ഞൊരെൻ പാട്ടുകൾ
പാടുവതാർക്കിനി ഞാൻ, വെറുതേ
പാടുവതാർക്കിനി ഞാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nin mizhikkonile indraneelam
Additional Info
Year:
2012
ഗാനശാഖ: