നീലാഞ്ജനം കണ്ണിൽ...?

നീലാഞ്ജനം കണ്ണിൽ?, നീലോൽപ്പലം..?
നീർമാതളം മെയ്യിൽ?, തേനോ-
രാഗാധരം  തന്നിൽ?, സന്ധ്യാംബരം
നാണംകൊള്ളും കവിൾ താനോ?
പൂക്കാരിപ്പെണ്ണേ ചിങ്ങപൂവാലിക്കിളിയേ
ഓണം വരവായ് പൊലി പൂവേ പാടാൻ വാ….
പൂവേ പൊലി പൂവേ പാടാൻ വാ….

അഴകൊടു മന്ദം വരുവതിൻ ചന്തം
കുളിർ നിര പൊന്തും മിഴികളിലിമ്പം
സ്വർണ്ണ വെയിലിൻ കസവിഴപാകും
വെള്ളിമേഘ | ക്കോടിയൊരുക്കാം
നീ വരൂ ഇതിലേ…
തിരുവോണപ്പൈങ്കിളിയേ….
കതിർകൊയ്യുമീ വഴിയേ…

തിരുവാതിരയുടെ ശീലുകൾ പാടാം
തൃക്കാക്കരയിൽ തൊഴുതു മടങ്ങാം
തൂശനിലയിൽ സദ്യയൊരുക്കി
തമ്പുരാനായ് പൂപ്പടകൂട്ടി
കൂടിടാം ഇവിടെ…
കതിരോലപ്പൈങ്കിളിയേ..
കളിയാടാമീ തൊടിയേ…

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelanjanam kannil..?