പൊൻനിലാവലയോ

പൊൻനിലാവലയോ തൂമഞ്ഞോ
നിന്റെ മെയ്യഴകിൽ
പവിഴമാതളമോ ചെമ്പൊന്നോ
നിന്റെ കവിളിണയിൽ
ഉത്രാടപ്പൂവേ താരമ്പൻ നിന്നെ
തട്ടിയെടുക്കും മുന്നെ ഞാൻ
ഓണപ്പൂങ്കാറ്റായ് നിന്മണിച്ചുണ്ടിൽ
നൽകുമൊരോമൽ ചുംബനം
 
രാഗമധുരിമ മൊഴികളിൽ
രാസചാരുത മിഴികളിൽ
തരളമായെന്റെ മാനസം
വിവശമായെൻ മിഴികളും
ഉള്ളിൽ നിറഞ്ഞൂ നിൻ മുഖം
 
അലസമരികേ നീ വരൂ
രാഗലഹരികൾ നീ തരൂ
പൂക്കളം കണ്ണിൽ വിടരവേ
വന്നു വണ്ടായ് നിൻ ചൊടികളിൽ
മെല്ലെ നുകരാൻ തേൻ തുള്ളികൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pon nilavalayo