അരവണപ്പായസം
അരവണപ്പായസം ഉണ്ണുമ്പൊഴെന്നും
അടിയന്റെ ഓർമ്മയിൽ ഒരു പേര്
നേരിനും നേരാമെൻ ഉണ്ണികുമാരന്റെ
ആരാമമമവിടുത്തെ ഊര്, ആ
ഊരിന്റെ പേരല്ലോ ചെറിയനാട്
പടനിലത്തണയുന്ന പാദങ്ങളൊഴുകുന്നു
പശ്ചിമവീഥിയിലൂടെ
ആ വഴിതീരുമ്പോൾ മിഴികളിൽ തെളിയുന്നു
മുക്തിതൻ പടിതൊട്ടു മുന്നേ
ആ പടിയിൽ നിന്നും ഈ പരബ്രഹ്മത്തിൻ
നേർവഴികാണുന്നു, പിന്നെ
ഈശ്വരനെന്നൊരാ ശാശ്വതസത്യത്തിൻ
സന്നിധി ചേരുന്നു
മനസ്സിൻ മറനീക്കി മനുഷ്യനായ് മാറുമ്പോൾ
അറിയുന്നു നാം സ്നേഹം
സ്നേഹമായീടുമാ ബാലസുബ്രഹ്മണ്യ
സേവയല്ലോ സൗഭാഗ്യം
ആവഴിപോകുന്ന കുളിർകാറ്റുപോലും
ആധിക്കൊരൗഷധമല്ലോ
ആരൂപമൊരുനോക്കു കാണാതെ ജീവിത
സാഫല്യം കൈവരുമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aravanappayasam
Additional Info
ഗാനശാഖ: