നീലമയിലേറിവിളയാടുമുണ്ണീ

നീലമയിലേറിവിളയാടുമുണ്ണീ, അവൻ

നീലകണ്ഠനെന്നുമെന്നും കണ്ണിലുണ്ണി, കള്ള

വേലകാട്ടിടുന്ന ചെറുനാട്ടിലുണ്ണി

നിറമാലയ്ക്കടിയങ്ങൾ വന്നതല്ലേ

നിറമേഘത്തേരേറിവന്നിടില്ലേ, ക-

ണ്ണീരുള്ളിൽ നിറയുന്നൂ ഗംഗപോലെ, കളി-

യാടുന്നു കണ്ണന്റെ കൂട്ടുചാരെ

 

പണ്ടൊരുമാങ്കനികൊണ്ടുമുനീശ്വരൻ

കൈലാസ ശൃംഗമെത്തി

അക്കനിക്കായിനീ മൂവുരുമൂലോക-

മക്ഷണം കൊണ്ടുചുറ്റി

വന്നു ചേർന്ന നേരമേകദന്ദനാഫലം, കൈ-

ക്കോണ്ടതിൽ തപിച്ചു നീ വെടിഞ്ഞു ശ്രീലകം

ആ കഥകൾ പാടിവന്നിടാം

അഴലാറ്റിടാം

 

മഞ്ഞണിമാമലമേട്ടിൽനിന്നേകനായ്

മാമയിലേറിമാഞ്ഞു

അമ്മയാം പാർവ്വതീദേവിതന്നുൾത്തടം

ആഴിപോലന്നെരിഞ്ഞു

ഷഷ്ഠിനോറ്റുകാത്തിരുന്നാൾ ഈശ്വരാത്മജൻ, മണി-

നാഗരൂപവും വെടിഞ്ഞു വന്നു നന്ദനൻ

ആ ചരിതം ചൊല്ലിയാടിടാം

അടികൂപ്പിടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelamayileri Vilayaadumunnee

Additional Info

അനുബന്ധവർത്തമാനം