സന്താനഭാഗ്യമേകാൻ

സന്താനഭാഗ്യമേകാൻ പൂജചെയ്യുന്നൂ, നാഗരാജാവേ

ശ്രീശൈലവാസനീശൻ ശ്രീകണ്ഠപുത്രനയ്യൻ

അമരുമിച്ചെറുനാട്ടിലായ് വാണരുളും നാഗദൈവങ്ങളേ

 

പാടുന്നെൻ പാഴ്മനം ഒരു

പുള്ളോർക്കുടം പോലെയിന്നും

നീറീടും നെഞ്ചിലെ ഉലയിൽ വിനാശത്തീപടർന്നൂ

നിത്യം നിന്നെ നമിച്ചീടാം നൂറും പാലും നേദിച്ചീടാം

വരമരുളൂ നാഗയക്ഷിയമ്മേ

 

എണ്ണുന്നേൻ നാൾദിനം തൃ-

ക്കണ്ണാലുഴിഞ്ഞീടുകില്ലേ

ആയുഃരാരോഗ്യസൗഖ്യം തന്നനുഗ്രഹിക്കുകില്ലേ

കാലൻ തീണ്ടിക്കാലം പൂകും കർമ്മം ചെയ്യാനില്ലിങ്ങാരും

തുണയരുളൂ നാഗത്താന്മാരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
santhanabhagyamekan

Additional Info

അനുബന്ധവർത്തമാനം