ശിങ്കാരവേലനേ
[ഹരഹരോ ഹര ഹര
ഹരഹരോ ഹര ഹര
വേലായുധസ്വാമിക്ക് ഹരഹരോ ഹര ഹര
ബാലസുബ്രഹ്മണ്യസ്വാമിക്ക് ഹരഹരോ ഹര ഹര
ചെറിയനാട്ടാണ്ടവന് ഹരഹരോ ഹര ഹര]
വേൽമുരുകാ ഹരോ ഹരാ
ശ്രീമുരുകാ ഹരോ ഹര
വേലവനേ ഹരോ ഹരാ
വേലായുധാ ഹരോ ഹര
ശിങ്കാര വേലനേ ശ്രീകണ്ഠപുത്രനേ
സിന്ദൂരവർണ്ണനേ ചെറുനാട്ടിൽ വാസനേ
കാണുന്നതെല്ലാമേ നിൻ രൂപമെന്നുള്ളിൽ
കാണുന്ന വിശ്വാസിക്കൂട്ടത്തിൻ കണ്മുന്നിൽ
തങ്കത്തേരേറിവാ, വേലാ വാ
തങ്കത്തേരേറിവാ...
പാർവ്വതിയമ്മയ്ക്കു പൊൻ മകനായോനേ
താതനു വിജ്ഞാനം നല്കിയ ബാലനേ
കാവടിയേന്തിത്തളർന്നിടുമ്പോൾ
കാലുകളാടിക്കുഴഞ്ഞിടുമ്പോൾ
വരമായ് കൃപയരുളൂ ശരവണനേ മമസഖനേ
തങ്കത്തേരേറിവാ.. വേലാ വാ
തങ്കത്തേരേറി വാ....
തങ്കമയിലേറി നീ വിളയാടുമ്പോൾ
താരകവൈരീ നിൻ കീർത്തനം പാടുന്നു
ജീവിതബന്ധത്തിൻ ബന്ധനങ്ങൾ
ഈ നരജന്മത്തിൻ യാതനകൾ
അകലാൻ തിരുസവിധേ അണയുന്നേൻ തിരുമകനേ
തങ്കത്തേരേറിവാ.. വേലാ വാ
തങ്കത്തേരേറി വാ....