വിരിപ്പിൽ വാണരുളുമമ്മേ

വിരിപ്പിൽ വാണരുളുമമ്മേ, തിരു വരം തേടി

ഇരിപ്പൂ മുന്നേ...

തീരാത്ത ദുരിതങ്ങൾ തീർത്തിടും രക്ഷകി നീയേ

വിരിപ്പിൽ വാണരുളുമമ്മേ..., അമ്മേ.. കാളീ

 

ചരണമലരിണ തൊഴുതിടാം, തിരു

ചരിതമതുമുരചെയ്തിടാം

ദക്ഷദാനവ ദർപ്പമാറ്റിയ 

ദർശനം കൈകൂപ്പിടാം

ദുഃഖമേതുമകറ്റി നീ കനിവേകി നൽ വഴി-

കാട്ടണേ...

വിരിപ്പിൽ വാണരുളുമമ്മേ,

 

അരുണമിഴികളിലലിവുമായ്, ചെം-

ചൊടികളിൽ പുഞ്ചിരിയുമായ്

അഭയമരുളി വിളങ്ങിടും, തിരു

വടികളിൽ നിറകണ്ണുമായ്

മക്കളാമിവർ നില്ക്കയായ് ശ്രീ ഭദ്രകാളീ

കാക്കണേ... 

വിരിപ്പിൽ വാണരുളുമമ്മേ,

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Virippil Vaanarulumamme