മകരസംക്രമനാളിൽ

മകരസംക്രമനാളിൽ തൃപ്പുലിയൂർവാഴും

ദേവനു പാൽക്കാവടി, നീറും

മനസ്സൊരു നിറകാവടി

തൃപ്പടികൾ കേറി തിരുമുൻപിൽ നില്ക്കുമ്പോൾ

കണ്ണുനീർ കാവടി, ദുഃഖം

ഉരുകും നെയ്ക്കാവടി

 

കരയായ കരയെല്ലാം തിരു മുന്നിലെത്തുമ്പോൾ

കരളിൽ വനമാലപ്പൂക്കാവടി

സന്താനഗോപാലം പാടുമെൻ കൺകളിൽ

എണ്ണിയാൽ തീരാത്തൊരീകാവടി, ഈ

വഴിയാകെയാനന്ദ തേൻ കാവടി

 

തുളസിമാലകൾ കോർക്കും താന്തമീക്കൈകളിൽ

ഉറയുന്നു ഭക്തിതൻ മലർക്കാവടി

അഷ്ടപദീലയം അലയടിച്ചുയർന്നീടും

അമ്പലമുറ്റത്തു മയിൽക്കാവടി, എൻ

തമ്പുരാനടിയന്റെ പൊൻ കാവടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makarasamkramanaalil

Additional Info