വേദപുരീ വാസനേ...

വേദപുരീ വാസനേ... തിരു-
വുള്ളം കനിഞ്ഞേഴയാമെന്റെയുള്ളിലെ
പൊള്ളുന്ന ദുഃഖങ്ങൾ തീർത്തു തരൂ, കയ്യി-
ലുള്ളൊരിക്കാഴ്ച നീ സ്വീകരിക്കൂ, എന്നെ
അനുഗ്രഹിക്കൂ...
 
അടിയന്റെ നാവിൽ ഉണരുന്നതൊക്കെയും
അവിടുത്തെ ഗാനങ്ങൾ ആയിടേണം
വഴിയറിയാതെ ഞാൻ ഉഴലുമ്പൊഴൊക്കെയും
തിരുമിഴിയുഴിഞ്ഞുനേർ വഴികാട്ടണം, എന്റെ
അഴലുകൾ തീർത്തു നീ കാത്തിടേണം
മുപ്പാരിനുടയവേ.... മുപ്പേരിൽ പെരിയവനേ...
ദുഃഖഹരം മോക്ഷകരം നിൻമൊഴി
ശരണമയം പ്രണവമയം സന്നിധി
 
തൃപ്പൂണിത്തുറയിൽ പരിലസിക്കും നിന്റെ
തൃപ്പുകൾ പാടി ഞാൻ തൊഴുതു നിൽക്കേ
ദർശനസാഫല്യം നൽകി നീയെൻ സ്വര
സാധകം കേട്ടു രസിച്ചിടുന്നു, ഞാൻ നിൻ
മുന്നിൽ കെടാവിളക്കായിടുന്നു
ആനന്ദം പരമാനന്ദം, അടിയന്നു തവ ദർശനം
തവ ചരണം മമ ശരണം നീ ഗതി
അനവരതം, അതിസുകൃതം നിൻ വഴി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vedapuree vaasane...

Additional Info

അനുബന്ധവർത്തമാനം