തൃപ്പൂണിത്തുറ വാഴും ദേവനു
തൃപ്പൂണിത്തുറ വാഴും ദേവനു
പായസ നൈവേദ്യം, പഞ്-
ചാമൃത നൈവേദ്യം
അത്തച്ചമയം കണ്ടുകുളിർക്കും
മനസ്സിൻ നിർമ്മാല്യം,
സുകൃതം... മധുരം....സുഖദം.... നിമിഷം....
വൃശ്ചികരാവിൽ നാഗസ്വരതവിൽ
തായമ്പകപൊങ്ങി, പഞ്-
ചാരികൾ തുടികൊട്ടീ
ആനച്ചമയക്കാഴ്ചകൾകണ്ടക-
താരിൽ കുളിർകോരി
അണയൂ... ഇതിലേ.... അലിയൂ... ഇവിടെ...
ദേവകളും മുനിഗണവും വിണ്ണിൽ സ്തുതി പാടി
പരിജനങ്ങൾ പുളകിതരായ് മണ്ണിൽ കളിയാടി
പനിമതിപെയ്തൊഴുകുന്ന നിശീഥിനി
കനിവിയലും ഹരിതൻ ജപമാധുരി
മേളപ്പദമൊഴുകീ....
മനയോലകൾ ചാർത്തി
സന്താനഗോപാലം ആടും ജന്മങ്ങൾ (2)
മുന്നിൽ വീണു വണങ്ങി…
മിഴികളിൽ കാളിന്ദിയൊഴുകി…
തിരുവുൽസവമായീ....
ജയ ജയ ജയ ദേവ ഹരേ പൂർണ്ണത്രയീനാഥഹരേ
ജയ ഗാനവിലോലഹരേ ജയ ജയ ജയ വേദപുരീശഹരേ....
സ്വരമധുരം പെയ്തുണരും സന്ധ്യകൾ ശ്രീതൂകീ
കരയെല്ലാം തിരുനടയിൽ നദിപോലൊഴുകിയെത്തി
ഇഹപരപുണ്യമറിഞ്ഞിടുവാൻ വരൂ
വേദപുരീശ്വര സന്നിധി പുൽകിടൂ
തിരുവടികണ്ടുതൊഴൂ…
കീർത്തനസുധതൂകൂ…
സന്തതമാശ്രയം അരുളും ഭഗവാൻ (2)
കൺമുന്നിൽ പുഞ്ചിരിതൂകി
തൃക്കേട്ടതൻ നിറവായീ
തിരുപുറപ്പാടായീ
ജയ ജയ ജയ ദേവ ഹരേ പൂർണ്ണത്രയീനാഥഹരേ
ജയ ഗാനവിലോലഹരേ ജയ ജയ ജയ വേദപുരീശഹരേ....
തൃപ്പൂണിത്തുറവാഴും ദേവനു
പായസ നൈവേദ്യം, പഞ്-
ചാമൃത നൈവേദ്യം
അത്തച്ചമയം കണ്ടുകുളിർക്കും
മനസ്സിൻ നിർമ്മാല്യം,
സുകൃതം... മധുരം....സുഖദം.... നിമിഷം....
വൃശ്ചികരാവിൽ നാഗസ്വരതവിൽ
തായമ്പകപൊങ്ങി, പഞ്-
ചാരികൾ തുടികൊട്ടീ
ആനച്ചമയക്കാഴ്ചകൾകണ്ടക-
താരിൽ കുളിർകോരി
അണയൂ... ഇതിലേ.... അലിയൂ... ഇവിടെ...