മാനസമൊരു കോവിലായ് മാറിയാൽ

മാനസമൊരു കോവിലായ് മാറിയാൽ മാമണികണ്ഠന്നാലയമായിടും കാനനപദയാത്രകൾ തോറുമേ പാടിടുന്നിതാ സ്വാമി സങ്കീർത്തനം

ഉള്ളിൽ ഐശ്വര്യദീപം കൊളുത്തുന്ന ഉത്സവങ്ങളാണീ വ്രതനാളുകൾ പത്തും എട്ടും പതിനെട്ട് പൊൻപടി കെട്ടുമേന്തി കയറുന്ന വേളകൾ

തത്വരത്ന പൊരുളായ് വിളങ്ങുന്ന സത്യമൂർത്തിയാം സ്വാമിയെ കൈതൊഴാൻ ഭക്തകോടികൾ വന്നണഞ്ഞീടുന്ന നിത്യ നിർമ്മല സ്ഥാനമാണീ സ്ഥലം

അമ്പലങ്ങൾ നിരാലംബരായവർക്ക് ന്തരംഗത്തിൽ ആശ്വാസമേകവേ അന്ധത തിങ്ങും മർത്തചിത്തങ്ങളിൽ സുന്ദരാനന്ദ ജ്യോതിയായ് അയ്യപ്പൻ

കന്നിയാത്രയ്ക്കൊരുങ്ങുന്ന കുഞ്ഞിളം കൈകളിൽ ശരക്കോലിന്റെ ശക്തിയും ചിന്ത യിൽ സച്ചിദാനന്ദ ഭക്തിയും മുദ്രയും ചാർത്തി സദ്ഗുരുസ്വാമിമാർ

പൊന്മലയേറി പൂങ്കാവനം താണ്ടി സന്നിധാനത്തിലെത്തുന്ന സാധകർ നെയ്യഭിഷേകം കണ്ടു കെ കുപ്പവേ
 നെഞ്ചിൽ അയ്യപ്പ ചൈതന്യ പൂരണം.

പാദ പൂജയ്ക്കൊരുങ്ങും പുലരിയിൽ പാദപങ്ങൾ വിടർത്തും മലരുകൾ പാരിനാകെ പ്രസാദമായേകുന്ന പാലകാ ... ഭൂതനാഥാ നമോസ്തുതേ

രാഗദ്വേഷങ്ങളെല്ലാമൊഴിക്കുന്ന നാദമാകുന്നു അയ്യപ്പനാമങ്ങൾ സ്വാമി സംഗീത മാധുര്യമേറ്റുന്ന സാമഗാനങ്ങൾ പാടിടാം ഭക്തരെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasamoru kovilay