സുഖമോ സുഖമോ പ്രിയനേ നീ പറയൂ

സുഖമോ സുഖമോ പ്രിയനേ നീ പറയൂ
വിജനമേതോ വഴിയിലായ് ഞാൻ
വിരഹം വിതുമ്പും..
കരളിൽ നിൻ സ്മൃതിപാടി പുലർക്കാലം അകലേ
സുഖമോ സുഖമോ പ്രിയനേ നീ പറയൂ.....

ഓർമ്മ നീട്ടും മൺ‌വിളക്കും വീണുടഞ്ഞു
ആർദ്രമാകും മനമറിയാതെ നീയകന്നു
അകലെയെന്നാലും കാണുമോ...
നീറും ഹൃദയം തഴുകുമോ...
മറന്നുവോ നീ മറന്നുവോ...
കനവിൻ കാണാചിറകിൽ... വരുമോ..
സുഖമോ സുഖമോ പ്രിയനേ നീ പറയൂ....

വർണ്ണമോലും പൊൻ‌വസന്തം പോയ് മറഞ്ഞു
പോയ നാളിൻ മധുപകരാതെ നീ മറഞ്ഞു
ഇനിയൊരു ജന്മം നൽകുമോ..
സ്നേഹം പകരാൻ കഴിയുമോ..
അറിയുമോ നീ അറിയുമോ
അഴകിൻ അലയായ് അരികിൽ... വരുമോ
സുഖമോ സുഖമോ പ്രിയനേ നീ പറയൂ..!
വിജനമേതോ വഴിയിലായ് ഞാൻ
വിരഹം വിതുമ്പും..
കരളിൽ നിൻ സ്മൃതിപാടി പുലർക്കാലം അകലേ
അകലേ അകലേ.....  അകലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sukhamo sukhamo priyane nee parayu

Additional Info

Year: 
2011