ഗോപീഹൃദയം യമുനാനദിയായ് സ്വരജതിയുണരും

ഗോപീഹൃദയം യമുനാനദിയായ്
സ്വരജതിയുണരും മുരളീരവമായ്
നീയെൻ കനവിൽ ഏകാന്തതയിൽ
യവനിക ഞൊറിയുമൊരനുപമ സഖിയായ്
കവിതയുണർത്തിയ കലമാനിണയായ്
മിഴിയിണ കവരണ മഴവില്ലഴകായ്
മധുകണമുതിരുമൊരസുലഭമലരായ്
വരുമോ............ തോഴീ............!

[ഗോപീഹൃദയം.... ]

നീ ചാർത്തും പ്രേമത്തിൻ നീരല തഴുകിയുണർത്തിയ ഗാനം
ആനന്തഹിമഗംഗയായ്
നീ ചാർത്തും പ്രേമത്തിൻ നീരല തഴുകിയുണർത്തിയ ഗാനം
ആനന്തഹിമഗംഗയായ്
തൂടിതാളങ്ങൾ തേടും യാമങ്ങൾ തൊറും കാലൊച്ച കാതോർത്തു ഞാൻ
ശാരദേന്ദു കണ്ടെടുത്ത പെണ്മണി
താരകങ്ങൾ കാത്തുവച്ച പൊൻ‌കണി
ശ്രുതിയുണരും മനമിതിലരുളൂ മോഹനസംഗീതം

ഗോപീഹൃദയം യമുനാനദിയായ്
സ്വരജതിയുണരും മുരളീരവമായ്
നീയെൻ കനവിൽ ഏകാന്തതയിൽ
യവനിക ഞൊറിയുമൊരനുപമ സഖിയായ്

ഇന്നെന്നിൽ മോഹത്തിൻ ചാരുതതീർത്തൊരു ചന്ദന ലതയായ്
ആശ്ലേഷ മധുരം തരൂ
ഇന്നെന്നിൽ മോഹത്തിൻ ചാരുതതീർത്തൊരു ചന്ദന ലതയായ്
ആശ്ലേഷ മധുരം തരൂ
ഇനിയൊരു നാളും തമ്മിൽ പിരിയില്ല തൊഴീ കരവീണ മൂളുന്നിതാ
തങ്കനൂപുരങ്ങൾ ചാർത്തി നീ വരൂ
രാസകേളിനൃത്തമാടി നീ വരൂ
കവിളിനകളിലധരമൊരുക്കും ചും‌ബനവർണ്ണങ്ങൾ

[ഗോപീഹൃദയം.... ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gopi hridayam

Additional Info

Year: 
2011