ഒന്നും മിണ്ടാതെ ചിരിയിൽ മൂടാതെ
ഒന്നും മിണ്ടാതെ...
ഒന്നും മിണ്ടാതെ ചിരിയിൽ മൂടാതെ
കരളിൻ കാണാചില്ലയിലെന്നെ ചേർത്തവളാരാണോ
കഥയൊന്നറിയാതെ മനമൊന്നറിയാതെ
പ്രണയത്തൂവൽത്തുമ്പാലെന്നെ തൊട്ടവളാരാണോ
ഒന്നും മിണ്ടാതേ.... ആ... ആ...ആ
കനവിൽ മൂടും മിഴിയാലിന്നും മകരനിലാവായ് തഴുകിയില്ലേ
കനവിൽ മൂടും മിഴിയാലിന്നും മകരനിലാവായ് തഴുകിയില്ലേ...
സുമശരമെഴുതും കവിതയിൽ നിൻ രാകിലഭാവനകൾ
കരപരിലാളന സുഖമറിയും രാഗവിപഞ്ചിക ഞാൻ
മിഴികവരും അഴകലയായ് മനമലിഞ്ഞു സുഗന്ധ ദളങ്ങളുണർന്നു
മരന്ദ കണങ്ങളണിഞ്ഞു തുടുത്ത താഴമ്പൂവായ് നിൽക്കാം ഞാൻ
ഒന്നും മിണ്ടാതെ ചിരിയിൽ മൂടാതെ
കരളിൻ കാണാചില്ലയിലെന്നെ ചേർത്തവതാരാണോ
പുളകം ചാർത്തും മൊഴിയാലെന്നിൽ പ്രണയവസന്തം ഒരുക്കിയില്ലേ
പുളകം ചാർത്തും മൊഴിയാലെന്നിൽ പ്രണയവസന്തം ഒരുക്കിയില്ലേ...
പരിഭവമലരിൻ ഇതളുണരും അരുമസഖീ നിന്റെ
കുറുനിര മാടിയൊതുക്കുമ്പോൾ മിഴിയിണ കൂമ്പുകയോ
മണിമുകിലായ് മതിമുഖിയായ് സ്മൃതിപഥങ്ങൾ തിരഞ്ഞു യുഗങ്ങൾ കടന്നു
കരങ്ങൾ കവർന്നു പുണർന്നു മയങ്ങി നീയെൻ സ്വന്തമായില്ലേ
ഒന്നും മിണ്ടാതെ ചിരിയിൽ മൂടാതെ
കരളിൻ കാണാചില്ലയിലെന്നെ ചേർത്തവനാരാണോ
കഥയൊന്നറിയാതെ മനമൊന്നറിയാതെ
പ്രണയത്തൂവൽത്തുമ്പാലെന്നെ തൊട്ടവനാരാണോ
ഒന്നും മിണ്ടാതേ.... ആ... ആ...