ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ

ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
തിരിതാഴ്ത്തിയാരെയോ തിരയുന്നു നീലമേഘം
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
തിരിതാഴ്ത്തിയാരെയോ തിരയുന്നു നീലമേഘം
മുകിൽക്കൂട്ടിനുള്ളിൽ മണിത്തിങ്കൾ മറഞ്ഞോ
നീ വരുന്ന നാളുമെന്നെ കാത്തിരുന്നതല്ലേ
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
തിരിതാഴ്ത്തിയാരെയോ തിരയുന്നു നീലമേഘം
മുകിൽക്കൂട്ടിനുള്ളിൽ മണിത്തിങ്കൾ മറഞ്ഞോ
നീ വരുന്ന നാളുമെന്നെ കാത്തിരുന്നതല്ലേ
ഈ രാത്രിമഴയിൽ..... ഈ കുഞ്ഞുകുളിരിൽ....

ഇളം കാറ്റുവന്നെന്റെ തളിർമെയ് തലോടുമ്പോൾ
മനസ്സുകവർന്നു കടന്നൊരാളേ കാത്തിരുന്നിവൾ
ഇളം കാറ്റുവന്നെന്റെ തളിർമെയ് തലോടുമ്പോൾ
മനസ്സുകവർന്നു കടന്നൊരാളേ കാത്തിരുന്നിവൾ
രാവിൻ പാൽക്കുടങ്ങൾ വീണുടഞ്ഞുവല്ലോ
കൂട്ടിനായ് ചാരെ നിന്നാൽ മൗനതന്ത്രി മെല്ലെ മീട്ടുന്ന
കരങ്ങളിൽ സ്വരങ്ങളിൽ ചേർന്നലിഞ്ഞിടാം ഞാൻ
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
തിരിതാഴ്ത്തിയാരെയോ തിരയുന്നു നീലമേഘം

മലർച്ചുണ്ടിനാലെന്നെ മുളം തണ്ടായ് മാറ്റുമ്പോൾ
പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞ വാ‍ക്കും ഓർത്തിരുന്നിവൾ
മലർച്ചുണ്ടിനാലെന്നെ മുളം തണ്ടായ് മാറ്റുമ്പോൾ
പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞ വാ‍ക്കും ഓർത്തിരുന്നിവൾ
ദൂതുമായ് പോകുമെൻ രാജഹംസമെവിടെ
പാട്ടുമായ് വന്നണഞ്ഞാൽ പ്രേമസ്വപ്നസാനു തീർക്കുന്ന
വസന്ധമായ് സുഗന്ധമായ് പൂത്തുലഞ്ഞിടാം ഞാൻ
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
തിരിതാഴ്ത്തിയാരെയോ തിരയുന്നു നീലമേഘം
മുകിൽക്കൂട്ടിനുള്ളിൽ മണിത്തിങ്കൾ മറഞ്ഞോ
നീ വരുന്ന നാളുമെന്നെ കാത്തിരുന്നതല്ലേ
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
ലല ലാല ലാലലാ ലാലാല ലാലലാ..
ആ..ആ...ആ.......ആ‍..ആ‍ാ...ആ...