പൊയ്‌പോയ പൊന്നുഷസന്ധ്യകളോർമ്മയിൽ

 

പൊയ്‌പോയ പൊന്നുഷസന്ധ്യകളോർമ്മയിൽ
ഇപ്പോഴും സിന്ദൂരം ചാലിക്കേ
വന്നു നിറയുന്നിതാത്മാവിലിന്നേതോ
പൊന്നിലഞ്ഞുപ്പൂവിൻ ഗന്ധം
സുഖദമാം ഗന്ധം
(പൊയ്‌പോയ...)

താഴത്തുദിച്ചൊരു തങ്കനിലാവു പോൽ
താഴമ്പൂ വിരിയും വയലരികിൽ
ഓരോ കഥകൾ പറഞ്ഞിരിക്കും
ഓമൽക്കിടാങ്ങളാകാം
ലോലമാം നൂലിന്മേൽ
പട്ടം പറത്തി വിൺ നീലിമയെ
പൊട്ടു ചാർത്താം പൂമ്പൊട്ടു ചാർത്താം
(പൊയ്‌പോയ...)

ഓർമ്മ തൻ തീരത്ത് പേരറിയാത്തൊരു
പൂ വിരിയുന്നതും നോക്കി നിൽക്കാം
മാമ്പഴക്കാലത്തിൻ മാദകമാം
തേൻ മണമോർത്തിരിക്കാം
കാണാമറയത്ത് പാടും കിളികൾ തൻ
ഈണങ്ങൾ നാമേറ്റു പാടാം
നാമേറ്റു പാടാം
(പൊയ്‌പോയ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poyppoya ponnushasandhyakalormmayil

Additional Info

അനുബന്ധവർത്തമാനം