കാട്ടുതേൻ നേദിച്ചു

 

കാട്ടുതേൻ നേദിച്ചു കന്നിപ്പെണ്ണ്
കന്നിപ്പെണ്ണിൻ മെയ്യിലോ ചാരുഗന്ധം
ചാരുഗന്ധം നുകർന്നാടി മാനം
ആടിമാനം നിറഞ്ഞൊഴുകി വായോ ഒഴുകി വായോ
ഒഴുകി വായോ ഒഴുകി വായോ ഒഴുകി വായോ
ഓടി വന്നാലൊരു കുടന്ന കൈതപ്പൂ
പൂമലരും മെത്തയിലോ പൂണാരം
പൂണാരം പൂണാരം പൂണാരം
പൂണാരമെൻ കണ്ണിൽ തിരി കൊളുത്തീ
തിരികൾ നീട്ടിയെടുത്തു വാ കറുത്ത കന്നീ
കറുത്ത കന്നീ കറുത്ത കന്നീ കറുത്ത കന്നീ

എൻ കവിളിൽ നെടുവീർപ്പിൻ കുങ്കുമം
കുങ്കുമക്കുളക്കടവിൽ നീരാട്ട്
നീരാട്ട് നീരാട്ട് നീരാട്ട്
നീരാടുമെന്നിൽ നീ മദം നിറയ്ക്കൂ
മദനരാഗമാടി വാ മകിഴം പൂവേ
മകിഴം പൂവേ മകിഴം പൂവേ മകിഴം പൂവേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattuthen nedichu

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം