വഴിക്കണ്ണ് വെറുതെ മോഹിച്ചു
വഴിക്കണ്ണ് വെറുതെ മോഹിച്ചു
കനക നിലാവിന്റെറ കണി സുഗന്ധം
വഴിക്കണ്ണ് വെറുതെ മോഹിച്ചു
കനക നിലാവിന്റെറ കണി സുഗന്ധം
കാലൊച്ച കേള്ക്കാന് കാതോര്ത്തു ഞാന്
മൂകത മാത്രം പടിയണഞ്ഞു
വഴിക്കണ്ണ് വെറുതെ മോഹിച്ചു
കനക നിലാവിന്റെറ കണി സുഗന്ധം
എത്ര മോഹങ്ങൾ വരച്ചു വച്ചു നെഞ്ചിൽ
ഒപ്പം നടക്കാൻ കൊതിച്ച നേരം
എത്ര മോഹങ്ങൾ വരച്ചു വച്ചു നെഞ്ചിൽ
ഒപ്പം നടക്കാൻ കൊതിച്ച നേരം
രാജാങ്കണത്തിലെ മഴമുല്ലയെ
ചുംബിച്ചുണർത്തിയാ മഞ്ഞിൻ കണം
ആകാശഗംഗയായ് പൂത്തു നിന്നു
ഉള്ളിൽ മായാ സ്നേഹം നിറച്ചു വച്ചു
പ്രണയവഴിയിലലിയും ഓർമ്മ മഴയായ്
തരുമോ കനവിൽ അരിയ കുളിരലയായ്
വഴിക്കണ്ണ് വെറുതെ മോഹിച്ചു
കനക നിലാവിന്റെറ കണി സുഗന്ധം
സ്വപ്നലോകങ്ങൾ ഒരുക്കിവച്ചു ഉള്ളിൽ
പൊന്നേ നിനക്കായ് കൊതിച്ച കാലം
സ്വപ്നലോകങ്ങൾ ഒരുക്കിവച്ചു ഉള്ളിൽ
പൊന്നേ നിനക്കായ് കൊതിച്ച കാലം
കാണാതിരിക്കുന്ന നിമിഷങ്ങളിൽ
എണ്ണി തളർന്നൊരു കണ്ണീർ മനം
തോരാത്ത വിങ്ങലായ് തേടി വന്നൂ
കണ്ണിൽ തീരാനോവും വിതുമ്പി നിന്നൂ
ഹൃദയമെരിയും അരുമ കാത്ത നിനവായ്
വരുമോ കരളിനരികെ കുറുമൊഴിയായ്
വഴിക്കണ്ണ് വെറുതെ മോഹിച്ചു
കനക നിലാവിന്റെറ കണി സുഗന്ധം
കാലൊച്ച കേള്ക്കാന് കാതോര്ത്തു ഞാന്
മൂകത മാത്രം പടിയണഞ്ഞു
വഴിക്കണ്ണ് വെറുതെ മോഹിച്ചു
കനക നിലാവിന്റെറ കണി സുഗന്ധം