നീ അകലെയാണോ
നീ അകലെയാണോ നീ അരികിലാണോ
നീലക്കടൽപോലെയോ ശാന്തമായി
നീയെൻ നിലാപ്പൊയ്കയിൽ താരമായി
കൂടുംതേടി നീയും പാടി രാവിന്റെ വാനമ്പാടി
എന്നും പ്രിയമെന്നിൽ നീ ചേരുമോ
കൂടുംതേടി നീയും പാടി രാവിന്റെ വാനമ്പാടി
എന്നും പ്രിയമെന്നിൽ നീ ചേരുമോ
നീ അരികിലാണോ നീ അലകളാണോ
നീലക്കടൽപോലെയോ ശാന്തമായി
നീയെൻ നിലാപ്പൊയ്കയിൽ താരമായി
ആ ..ആ ഒഹോഹോ ..ആ ..ആ
ദൂരേ വെയിൽവീണ വഴിയേ
സ്നേഹം.. മഴത്തുള്ളിപോലെ
ഞാനും കുളിരണിയുകയായി
വേഗം മനമുണരുകയായി
നീയും നിറമണിയുകയായി തേടുന്നു എൻ കനവിൽ
ഒന്നായ് വന്നുചേരൂ എന്നും രാവിൻ താരമായി
കൂടുംതേടി നീയും.. പാടി രാവിന്റെ വാനമ്പാടി
എന്നും പ്രിയമെന്നിൽ നീ.. ചേരുമോ
നീ അരികിലാണോ നീ അകലെയാണോ..
ഉള്ളിൽ.. ഉണരുമൊരുമോഹം
തുള്ളും കിനാവിന്റെ.. കോണിൽ
മേഘമാരി പൊഴിയുകയായി
മാരിവില്ലു നനയുകയായി
നീലവാനം വിടരുകയായി..
മനസ്സിലും.. നീ നിറയുകയായി
ഈറക്കുഴൽനാദം നമ്മിൽ ചിന്തും രാഗമായി
കൂടുംതേടി നീയും.. പാടി രാവിന്റെ വാനമ്പാടി
എന്നും പ്രിയമെന്നിൽ നീ.. ചേരുമോ
നീ അരികിലാണോ നീ അലകളാണോ..
നീലക്കടൽപോലെയോ ശാന്തമായി
നീയെൻ നിലാപ്പൊയ്കയിൽ താരമായി