കനവുകളെ
കനവുകളെ വിരിയുമോ ഇതളിതളായ് വിടരുമോ
ഒരു രാപ്പാടിതൻ ഈണം ...
പുതുരാഗമായി ഒരു ഗാനമായി അതു കാതിൽ വന്നു വീണു
ഇളം തെന്നലിന്നു ശ്രുതി ചേർത്തു കൂടെയതുമേറ്റു പാടിവന്നു
കനവുകളെ വിരിയുമോ ഇതളിതളായ് വിടരുമോ...
മധുരമായ് പാടുമോ കരളിലെ നൊമ്പരം
പകരുമെൻ വീണയിൽ ശ്രുതിയിനി ചേർക്കുമോ...
നിൻ നാദമോ ഗാനമോ കേഴുമെൻ തന്ത്രിയെ
ഒരു മൗനരാഗമതിലോലലോലമായ് വന്നുപുല്കിയെങ്കിൽ
ഓ എന്റെ ജീവനിൽ പൊൻ ചിലമ്പൊലി വീണ്ടും വന്നുവെങ്കിൽ
കനവുകളോ സഫലമായ് ഇതളിതളായ് പുണരവേ..
മലരുകൾ പൂക്കുമീ വഴികളിൽ നീങ്ങിടാൻ
കിരണിമായ് നിന്നിലൊ പുലരിയിൽ അലിഞ്ഞിടാം
നിൻ പാട്ടിലെ തേൻകണം ഏറ്റു ഞാൻ മൂളവേ
ഒരു മൗനരാഗമതിലോലലോലമായ് വന്നുപുല്കിയെങ്കിൽ
ഓ എന്റെ ജീവനിൽ പൊൻ ചിലമ്പൊലി വീണ്ടും വന്നുവെങ്കിൽ
കനവുകളോ സഫലമായ് ഇതളിതളായ് പുണരവേ
ഒരു രാപ്പാടിതൻ ഈണം ...
പുതുരാഗമായി ഒരു ഗാനമായി അതു കാതിൽ വന്നു വീണു
ഇളം തെന്നലിന്നു ശ്രുതി ചേർത്തു കൂടെയതുമേറ്റു പാടിവന്നു
കനവുകളോ സഫലമായ് ഇതളിതളായ് പുണരവേ