എങ്ങോട്ടെന്നില്ലാതെ

എങ്ങോട്ടെന്നില്ലാതെ എവിടേക്കെന്നറിയാതെ
മനസ്സിൽ നിറയും നൊമ്പരത്തിൻ
ചുമടു താങ്ങി പരവശയായ്...
ആ....

ജീവിതം ഒരു കടംകഥയായ്
വീഥികളിൽ അലയുന്നു ..

ആലംബരഹിതമാം എൻ ആത്മാവിൻ നൊമ്പരം
പങ്കുവച്ചു തുഴയുവാനൊരു പങ്കാളി ഇല്ലാതായി
എങ്ങോട്ടെന്നില്ലാതെ എവിടേക്കെന്നറിയാതെ
മനസ്സിൽ നിറയും നൊമ്പരത്തിൻ
ചുമടു താങ്ങി പരവശയായ്...

വിഷാദരാഗത്തിൻ വികാരനൗകയിൽ
വിഷാദരാഗത്തിൻ വികാരനൗകയിൽ
മുങ്ങിപ്പൊങ്ങി ഒഴുകുകയായ് വിങ്ങലേറും തേങ്ങലുമായ്
എങ്ങോട്ടെന്നില്ലാതെ എവിടേക്കെന്നറിയാതെ
മനസ്സിൽ നിറയും നൊമ്പരത്തിൻ
ചുമടു താങ്ങി പരവശയായ്...
ആ ....
ജീവിതം ഒരു കടംകഥയായ്
വീഥികളിൽ അലയുന്നു ..

Avarkkoppam | Official Audio Jukebox | Ajith Nair, Nishikanth Gopi, Avinash Nair, Girish Surya