മായാ സന്ധ്യേ പോയ് വരാം
മായാ സന്ധ്യേ പോയ് വരാം രജനീഗന്ധീ പോയ് വരാം
ഒരു നൂറോർമകൾ തുഴയും തോണിയിൽ
വെറുതെ അലയാം ഒരു പ്രണയത്തിൻ തണൽ മരത്തിൽ
ഇലപൊഴിയുന്ന വിരഹവുമായി
ഒ ഓ മായാ സന്ധ്യേ പോയ് വരാം രജനീഗന്ധീ പോയ് വരാം
ശ്രുതി ചേർത്ത് കരൾ തുടി താഴ്ത്തി
പാടി തളിരാൺകിളി യാത്രാമൊഴി മംഗളം
ഈ പൂക്കളും കിനാക്കളും മായാതിരൂന്നുവെങ്കിൽ
ഈ വർണ്ണവും സുഗന്ധവും മറയാതിരുന്നുവെങ്കിൽ
മായാ സന്ധ്യേ പോയ് വരാം രജനീഗന്ധീ പോയ് വരാം
മിഴിതോർന്ന് പകൽ മഴതോർന്ന്
പൊന്മോഹിനീ ചിത്രങ്ങളായ് നിൽപ്പൂ സായന്തനം
ദേശാടനം കഴിഞ്ഞ പക്ഷികൾ കുടഞ്ഞ തൂവലിൻ
സുസ്നേഹ സംഗമങ്ങളിൽ കൈകോർത്തു മെല്ലെയാടുവാൻ
ഒ..ഓ
മായാ സന്ധ്യേ പോയ് വരാം രജനീഗന്ധീ പോയ് വരാം
ഒരു നൂറോർമകൾ തുഴയും തോണിയിൽ
വെറുതെ അലയാം ഒരു പ്രണയത്തിൻ തണൽ മരത്തിൽ
ഇലപൊഴിയുന്ന വിരഹവുമായി
ഒ ഓ മായാ സന്ധ്യേ പോയ് വരാം രജനീഗന്ധീ പോയ് വരാം
ചക്കരക്കുടമെത്തി നോക്കിയ
ചിക്കരക്കും താളം തട്ടാം
അക്കരെ കളിവട്ടമിട്ടൊരു
ചങ്കരിക്കും മേളം കൂട്ടാം
പീലിവട്ടമരം കിട്ടീ
കൂട്ടുവട്ട മരം കിട്ടീ
തക്കിട തകിധിമി തിത്തി തെയ്
നമ്മളൊന്നായ് ചേരുമ്പോൾ
ഒരു സന്തോഷം ഒരു സംഗീതം
തുടികൊട്ടീ ഒരുവക കൊട്ടിക്കും
നിറയുന്നു കടലിളകുന്നു
ചിരിപടരുന്നു കഥ തുടരുന്നു
കളി വിടരുന്നു മഴതുടരുന്നു
പകലകലുന്നു വിടപറയുന്നു
ഇനി വീണ്ടും കാണുന്നേരത്തേക്കായ്
പറയാം നമുക്കു പാടാം നമുക്കു
തക തക….