ഒരു പൂ മാത്രം ചോദിച്ചു

ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ
ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളിൽ തഴുകും പ്രണയക്കനവായ് നീ
കൂടെ നീയില്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ
ഒരുമൊഴി കേൾക്കാൻ കാതോർത്തു
പാട്ടിൻ പാൽക്കടൽ നീ തന്നു
കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി

ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ

ഒന്നുകണ്ടനേരം നെഞ്ചിൽ ചേർക്കുവാൻ തോന്നി
നൂറു മോഹമെല്ലാം കാതിൽ ചൊല്ലുവാൻ തോന്നി
പറയാൻ വയ്യാത്ത രഹസ്യം പറയാതറിയാൻ തോന്നി
നിന്നെ കണ്ടുനിൽക്കവെ ചുംബനം കൊണ്ടു പൊതിയുവാൻ തോന്നി
നിന്നിൽ ചേർന്നുനിന്നെന്റെ നിത്യരാഗങ്ങൾ പങ്കുവെക്കുവാൻ തോന്നി

ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ
ഒരുമൊഴി കേൾക്കാൻ കാതോർത്തു
പാട്ടിൻ പാൽക്കടൽ നീ തന്നു
കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി

സ്വപ്നവർണ്ണമെല്ലാം കണ്ണിൽ പൂത്തുവെന്നു തോന്നി
നിൻ വിരൽ തൊടുമ്പോൾ ഞാനൊരു വീണയെന്ന് തോന്നി
വെറുതേ കാറ്റായൊഴുകാൻ തോന്നി
മഴയായ് പെയ്യാൻ തോന്നി
തെന്നൽ ചുണ്ടുചേരുമൊരു മുളയായ് താനെയുണരുവാൻ തോന്നി
മെല്ലെ തണ്ടുലഞ്ഞ നീലാമ്പൽ മൊട്ടായ് വിടരുവാൻ തോന്നി

ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളിൽ തഴുകും പ്രണയക്കനവായ് നീ
കൂടെ നീയില്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ
ഒരുമൊഴി കേൾക്കാൻ കാതോർത്തു
പാട്ടിൻ പാൽക്കടൽ നീ തന്നു
കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി

ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru poo maathram

Additional Info

Year: 
2003

അനുബന്ധവർത്തമാനം