മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ

തത്താരാര തത്തര തത്താരാര തത്തര
തരരാ രാര
തത്താരാര തത്തര തത്താരാര തത്തര
തരരാ രാര

മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ
ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ
ചെറുമണിക്കനവുകൊണ്ട്  ഒരു തുള്ളി വെളിച്ചം കൊണ്ട്  ഇവരുടെ കരൾക്കൂട്ടിനുള്ളിൽ
ഞങ്ങൾ ആയിരം ഊഞ്ഞാലു തീർക്കും

മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ
ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ

തത്താരാര തത്തര തത്താരാര തത്തര
തരരാ രാര
ചോലപ്പൊന്മാനേ നീല പൊന്മാനേ
ഞങ്ങളോട് കൂടെ കൂടില്ലേ
ചോലപ്പൊന്മാനേ നീല പൊന്മാനേ
ഞങ്ങളോട് കൂടെ കൂടില്ലേ
പാട്ടിന്റെ താഴ്വാരം പൂക്കുന്നു നിങ്ങ‌ൾക്കായ്
ഒ ഓ ഉണരുന്നു കരയും കടലും
മുത്തുന്നു മുളയും കാറ്റും
വിടരുന്നു പൂവിൻ ഉള്ളം
കുളിരുന്നു മനസ്സും മനസ്സും മെല്ലെ മെല്ലെ

ഒ ഓ മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ
ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ

തത്താരാര തത്തര തത്താരാര തത്തര
തരരാ രാര
കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക്
ആരുമാരുമറിയാതൊരു നോക്ക്
കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക്
ആരുമാരുമറിയാതൊരു നോക്ക്
ഒ ഓ ഉ‌ൾക്കളം നോവുമ്പോൾ  ഉ‌ൾക്കിളി പാടുമ്പോൾ
ഒ ഓ ആ ഗാനം സ്വരമായ് മാറും
സ്വരമെല്ലാം നിറമായ് മാറും
നിറമെല്ലാം ചിറകായ് മാറും
ചിറകിൽ നാം ഉയരം തേടും എന്നും എന്നും ഒ ഓ

മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ
ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ
ചെറുമണിക്കനവുകൊണ്ട്  ഒരു തുള്ളി വെളിച്ചം കൊണ്ട്  ഇവരുടെ കരൾക്കൂട്ടിനുള്ളിൽ
ഞങ്ങൾ ആയിരം ഊഞ്ഞാല് തീർക്കും

മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ
ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ
തത്താരാര തത്തര തത്താരാര തത്തര
തരരാ രാര
തത്താരാര തത്തര തത്താരാര തത്തര
തരരാ രാര

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarkkiliyinayute thaliranikkoottil