ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ

ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ
കാര്യമില്ലെടാ ഒരു കാര്യവുമില്ലെടാ
എന്റെ പിറകെ നടന്ന് കാര്യമില്ലെടാ
കൊച്ചുകള്ളനെ എടാ എടാ വേണ്ട മോനെ
വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ

ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ
നിന്റെ സൂത്രങ്ങൾ ഇഷ്ടമാണെടോ
കൊച്ചുക‌ള്ളിയേ എടോ എടോ
വേണ്ട മോളെ  വേണ്ട മോളെ
വേണ്ട മോളെ  വേണ്ട മോളെ
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ

വെറുതെ വഴക്കുകൂടി എങ്ങുപോണു നീ
എന്നെ തനിച്ചുവിട്ടു പോകയാണോ
ചിരിച്ചു ചിരിച്ചു കൊതിച്ചിടേണ്ട
കൊതിച്ചു കൊതിച്ചു വളച്ചിടേണ്ട
വളച്ചു വളച്ചു മെനക്കിടേണ്ട
അതിനു വേറെ ആളെ നോക്കണം
അതിനു വേറെ ആളെ നോക്കണം

ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ
നിന്റെ സൂത്രങ്ങൾ ഇഷ്ടമാണെടോ
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ

ഇടഞ്ഞാൽ ഉടൻ വാളെടുക്കും ഉണ്ണിയാർച്ച ഞാൻ
ഇണങ്ങിയാൽ ഒരു വാലാട്ടിപക്ഷിയാകും
ചിലച്ച് ചിലച്ച് പറന്നിടേണ്ട കുലുങ്ങി കുലുങ്ങി നടന്നിടേണ്ട
പതഞ്ഞ് പതഞ്ഞ് പൊങ്ങിടേണ്ട
അതിനുവെച്ച വെള്ളം മാറ്റെടോ
അതിനുവെച്ച വെള്ളം മാറ്റെടോ

ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ
കാര്യമില്ലെടാ ഒരു കാര്യവുമില്ലെടാ
എന്റെ പിറകെ നടന്ന് കാര്യമില്ലെടാ
കൊച്ചുകള്ളനെ എടാ എടാ വേണ്ട മോനെ
വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ

ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ
നിന്റെ സൂത്രങ്ങൾ ഇഷ്ടമാണെടോ
കൊച്ചുക‌ള്ളിയേ എടോ എടോ
വേണ്ട മോളെ  വേണ്ട മോളെ
വേണ്ട മോനെ വേണ്ട മോനെ
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ishtamalleda Ishtamalleda

Additional Info

Year: 
2003