പച്ച പച്ചപ്പളുങ്കേ കൊച്ചുപിച്ചു

ഹേയ് പച്ചപ്പളുങ്കേ പച്ചപ്പളുങ്കേ
പച്ചക്കിളിപളുങ്കുപെണ്ണേ
മൊഴിയഴകേ
കുനുകുനുകൂനു കുണുത്തതെന്തേ
നനു നനു നനു നനുത്ത തത്തേ
മയ്യണിഞ്ഞ മിഴിയല്ലേ മധുമന്ദഹാസമില്ലേ

പച്ച പച്ചപ്പളുങ്കേ കൊച്ചുപിച്ചു കരിമ്പേ
മൊട്ടോടു മൊട്ടിട്ടു വാ വാ
ഹേയ് പിച്ച വെച്ചു പറക്കാം മച്ചിനകത്തൊളിക്കാം
കണ്ണാരം പൊത്തിപ്പൊത്തി കളിക്കാം
ഒരുനോക്കു കൊണ്ട് നുള്ളാതെ കളിവാക്കു കൊണ്ടു തള്ളാതെ
ഒരു നോക്കു നോക്കിയെന്നെ കൊല്ലാതെ
കളിവാക്കു ചൊല്ലിയെന്നെ കുഴക്കാതെ
ഇനി ഞാൻ വിരിക്കും പുല്ലുപായിൽ
പൂവാൽ മൈനേ മയങ്ങ്
(പച്ച പച്ചപ്പളുങ്കേ കൊച്ചുപിച്ചു കരിമ്പേ )

ആരോടും മിണ്ടാത്തതെന്തേ
അരുമയാമെൻ മണിച്ചിപ്രാവേ
കെട്ടിപ്പിടിക്കാതെ മുത്തം കൊടുക്കാതെ
കുറുമ്പിയാമീ കുസൃതി കാറ്റിന്
കടലുറങ്ങാൻ നേരമായി കാവൽ നമ്മൾ മാത്രമായി
ഇനി ഞാൻ വിരിക്കും പുല്ലുപായിൽ
പൂവാൽ മൈനേ മയങ്ങ്
(പച്ച പച്ചപ്പളുങ്കേ കൊച്ചുപിച്ചു കരിമ്പേ)

കറുകറെ കാണും കറുത്ത മറുകിൽ
പറന്നിറങ്ങും കാർനിറ വണ്ടേ
തുടു തുടുത്താടും തുമ്പപ്പൂവിനു
പുലർനിലാവിൻ തൂവലുണ്ടോ
തനു തലോടാൻ മോഹമായി
വന്നു ചേരാൻ നേരമായി
ഇനി ഞാൻ വിരിക്കും പുല്ലുപായിൽ
പൂവാൽ മൈനേ മയങ്ങ്
(പച്ച പച്ചപ്പളുങ്കേ കൊച്ചുപിച്ചു കരിമ്പേ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pacha pachaplunke

Additional Info

Year: 
2003
Lyrics Genre: 

അനുബന്ധവർത്തമാനം