ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ
ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ
ചുറ്റിക്കറങ്ങി പറന്നു വാ വാ
ചെല്ല ചിലമ്പിട്ടുണരും ചിറകിൽ
മെല്ലെ കുണുങ്ങി കുറുകി വാ വാ
കാണാ തോണിയിണയാവാം
കടലിൻ നെഞ്ചിലിളവേൽക്കാം
വെള്ളി വെയിലൂഞ്ഞാലിൽ
ചില്ലു മഴയേൽക്കാം
(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ)
പൂക്കുന്ന തേന്മാവും മുല്ലവള്ളിയും
രാവുറങ്ങാൻ മറന്നു
ഈ മിഴിപ്രാവും പ്രാവിന്റെ കൂടും
തിരഞ്ഞെത്തുമോ വസന്തം
മറന്നെന്നു തോന്നുമ്പോൾ വിരൽതുമ്പ് തൊട്ടോളൂ
മരിക്കാത്തൊരോർമ്മകൾ തുടിക്കുമീ എൻ നെഞ്ചിൽ
താനേ മിടിക്കുമീ മൺവീണയിൽ
(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ)
നിന്നിളം കൈക്കുമ്പിൾ തുമ്പിൽ
നിന്നിളം മുത്തു മുത്തായ് പൊഴിഞ്ഞു
ഈ കുളിർകാറ്റും ഈറൻ നിലാവും
ജനൽ ചില്ലുമേൽ തൊടുന്നു
നനഞ്ഞൊട്ടി നിൽക്കുമ്പോൾ മനസ്സാൽ പുതച്ചോളൂ
പുണർന്നൊന്നുറങ്ങുവാൻ കൊതിക്കുന്നുവെങ്കിലും
ഹോഹോ വിളിപ്പൂ ഞാൻ നീ ദൂരെയോ
(ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ)