നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ
നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ
അമ്മയായി തീര്‍ന്നതെന്‍ പുണ്യം
തണുപ്പിന്‍ തലോടലും താരാട്ടുപാട്ടുമായി
വിളിക്കുവാനാണെന്റെ ജന്മം
വിളിക്കുവാനാണെന്റെ ജന്മം
ആഹാ ..
കുരുന്നായിരിക്കെ കുളിപ്പിച്ചു നെറ്റിമേല്‍
കുളിര്‍ചന്ദനം തൊട്ട നാളു തൊട്ടേ
പൂവിരല്‍ത്തുമ്പില്‍ പിടിച്ചുകൊണ്ടാദ്യമായി
പുതു നടത്തം പഠിപ്പിച്ചതൊട്ടേ
അക്ഷരപ്പൂവുകള്‍ അന്തരാത്മാവിലെ
നക്ഷത്രമാക്കി കൊളുത്തിവെയ്ക്കെ .
നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ
അമ്മയായി തീര്‍ന്നതെന്‍ പുണ്യം
അമ്മയായി തീര്‍ന്നതെന്‍ പുണ്യം
ഏതോ നിഗൂഢമാം സ്വപ്‌നങ്ങള്‍
നിന്‍മുളങ്കൂട്ടില്‍ ചിറകിട്ടടിച്ചു നില്‍ക്കെ
ഒന്നും പറഞ്ഞില്ലയെങ്കിലും
ആ കണ്‍കളൊക്കെയും വായിക്കവേ
എന്തിനെന്നറിയാതെ നനയുമീ കണ്ണീരില്‍
ഉമ്മ വെച്ചെന്നോടു ചേര്‍ന്നുനില്‍ക്കെ
നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ
അമ്മയായി തീര്‍ന്നതെന്‍ പുണ്യം
തണുപ്പിന്‍ തലോടലും താരാട്ടുപാട്ടുമായി
വിളിക്കുവാനാണെന്റെ ജന്മം
വിളിക്കുവാനാണെന്റെ ജന്മം