താമരനൂലിനാൽ മെല്ലെയെൻ

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ
തൊട്ടു വിളിയ്ക്കൂ
താഴിട്ടു പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ
മുട്ടി വിളിയ്ക്കൂ
എന്റെ മാറോടു ചേർത്തൊരു പാട്ടുമൂളൂ
അണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെയെന്നെ നീയുറക്കൂ..  (താമര..)

വെയിലേറ്റു വാടുന്ന പൂവു പോലെ
പൂങ്കാറ്റിലാടും കടമ്പു പോലെ
ഒരു കടൽ പോലെ നിൻ കാലടിയിൽ
തിരനുരക്കൈകളും നീട്ടിനിൽപ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
നെറുകയിലൊരു മുത്തം തന്നില്ലാ (താമര...)

തിരയിൽ വീണൊഴുകുന്ന തിങ്കൾ പോലെ
തീരത്തുലാവും നിലാവു പോലെ
നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ
ഒരുചെറുമുത്തുമായ് കാത്തുനിൽപ്പൂ...
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
കുളിർവെയിലിനു പൂക്കൾ തന്നില്ലാ  (താമര...)

-----------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
thamara noolinal

Additional Info