ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം
ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം
ചുമ്മാ വെളിച്ചം തന്നോരാരാണേ
ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം
ചുമ്മാ വെളിച്ചം തന്നോരാരാണേ
അങ്ങേക്കടലിൽ മുങ്ങി ഇങ്ങേക്കടലിൽ പൊങ്ങും
മാനത്തെ തമ്പ്രാനല്ലാതാരാണേ ആരാണേ
ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം
ചുമ്മാ വെളിച്ചം തന്നോരാരാണേ
ഓലെ ഓ ലയ് ലയ് ലാലേ ഓലെ ഓ ലയ് ലയ് ലാലേ
ഓലെ ഓ ലയ് ലയ് ലാലേ ഓലാലേ
മറ്റാരും കാണാതെന്തോ കിണ്ടാണ്ടം കാട്ടാൻ
കുട്ടിപ്പട്ടാളം കോപ്പും കൂട്ടിയിതെങ്ങോട്ടാ
ധിന്ന ധിം ധിനക്കുതത്ത ധിന്ന ധിം ധിനക്കുതത്ത
ധിന്ന ധിം ധിനക്കുതത്ത ധം ധം ധടിധം
മറ്റാരും കാണാതെന്തോ കിണ്ടാണ്ടം കാട്ടാൻ
കുട്ടിപ്പട്ടാളം കോപ്പും കൂട്ടിയിതെങ്ങോട്ടാ
ഒന്നൊന്നും ചോദിക്കണ്ട കാടേറി ചിന്തിക്കണ്ട
വേണെങ്കി വേഗം കൂടെ കൂടിക്കോ കൂടിക്കോ
ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം
ചുമ്മാ വെളിച്ചം തന്നോരാരാണേ
ധിന്ന ധിം ധിം ധിന്ന ധിം ധിം
ധിന്ന ധിം ധിം ധം ധം ധടിധം
കാശൊന്നും കീശേ വേണ്ട ആശക്കതിരും വേണ്ട
ചമ്മാതെ കൈയ്യും വീശി പോന്നോളൂ
ധിന്ന ധിം ധിനക്കുതത്ത ധിന്ന ധിം ധിനക്കുതത്ത
ധിന്ന ധിം ധിനക്കുതത്ത ധം ധം ധടിധം
കാശൊന്നും കീശേ വേണ്ട ആശക്കതിരും വേണ്ട
ചമ്മാതെ കൈയ്യും വീശി പോന്നോളൂ
കണ്ണാടിത്തെല്ലും കൊണ്ട് വട്ടാരച്ചില്ലിൽ കൂടി
ചിങ്കാരചിത്രം കാട്ടാം കണ്ടോളൂ കണ്ടോളൂ
ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം
ചുമ്മാ വെളിച്ചം തന്നോരാരാണേ
ധിന്ന ധിം ധിനക്കുതത്ത ധിന്ന ധിം ധിനക്കുതത്ത
ധിന്ന ധിം ധിനക്കുതത്ത ധം ധം ധടിധം
ഓലെ ഓ ലയ് ലയ് ലാലേ ഓലെ ഓ ലയ് ലയ് ലാലേ
ഓലെ ഓ ലയ് ലയ് ലാലേ ഓലാലേ
ഓലെ ഓ ലയ് ലയ് ലാലേ ഓലെ ഓ ലയ് ലയ് ലാലേ
ഓലെ ഓ ലയ് ലയ് ലാലേ ഓലാലേ