അലര്‍ശര പരിതാപം

അലര്‍ശര പരിതാപം.. ചൊല്‍‌വതി
ന്നളിവേണി പണിബാലേ (2)
ജലജബന്ധുവുമിഹ.. ജലധിയിലണയുന്നൂ
ജലജബന്ധുവുമിഹ.. ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ മനമതിതരാംബത
വിവശമായി സഖീ അലര്‍ശരപരിതാപം

വളരുന്നു ഹൃദിമോഹം എന്നോമലേ..
വളരുന്നു ഹൃദിമോഹം എന്നോമലേ..
തളരുന്നു മമ ദേഹം കളമൊഴീ..
വളരുന്നു ഹൃദിമോഹം എന്നോമലേ..
തളരുന്നു മമ ദേഹം കളമൊഴീ..
കുസുമവാടികയത്തിലുളവായോ
രളികുലാരവമതിഹ കേള്‍പ്പതു
മധികമാധി നിദാനമയി.. സഖീ

അലര്‍ശരപരിതാപം ചൊല്‍‌വതി
ന്നളിവേണി പണിബാലേ.. ബാലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
alarshara parithapam

Additional Info

Year: 
1987

അനുബന്ധവർത്തമാനം