അമ്പിളിക്കുട്ടൻ

Ambilikkuttan
ആലപിച്ച ഗാനങ്ങൾ: 8

കോട്ടയം സ്വദേശി. മലയാളത്തിലെ ആദ്യ കാല ഗാനരചയിതാവായിരുന്ന അഭയദേവിന്റെ ചെറുമകനാണ് അമ്പിളിക്കുട്ടൻ. ഒന്നാം വയസ്സിൽ പോളിയോ ബാധിച്ചുവെങ്കിലും ശാരീരികമായ ബുദ്ധിമുട്ടുകൾ മറന്ന് ശാസ്ത്രീയ സംഗീതം കുട്ടിക്കാലത്ത് തന്നെ അഭ്യസിച്ചിരുന്നു.  പ്രൊഫഷണലായി ഗാനമേളകൾ ഏറെ വേദികളിൽ അവതരിപ്പിച്ച് ശ്രദ്ധ നേടി. കെ ജയകുമാർ എഴുതി ശ്യാം സംഗീതം നിർവ്വഹിച്ച അഴിയാത്ത ബന്ധങ്ങൾ എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമാ ഗാനരംഗത്ത് തുടക്കമിടുന്നത്.  കറുക തൻ കൈവിരൽ എന്ന ഗാനമായിരുന്നു ആലപിച്ചത്. ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും ചലച്ചിത്രം സാമ്പത്തികമായി ശ്രദ്ധ നേടിയില്ല. തുടർന്നും മലയാള സിനിമയിലും തമിഴ് സിനിമകളിലും ഗാനമാലപിച്ചെങ്കിലും ചലച്ചിത്രഗാനരംഗത്ത് ഏറെ നാൾ തുടർന്നില്ല. ഏറെ വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ച് പല വിദേശ രാജ്യങ്ങളിലും യാത്ര ചെയ്തു. 2001-2002ൽ പല പരിപാടികൾക്കും തുടർച്ചയായി ബഹ്രൈനിലെത്തിയപ്പോൾ ഇന്ത്യൻ ക്ലാസിക്കൽ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോർമിംഗ് ആർട്സ് (IIPA) എന്ന സ്ഥാപനം തുടങ്ങുകയും ബഹ്‌റൈനിൽ തുടർന്ന് താമസിക്കുകയും ചെയ്ത് പോന്നു.  ബഹ്‌റൈനിൽ കലാരംഗത്തും സജീവ സാന്നിധ്യമായ അമ്പിളിക്കുട്ടനും അദ്ദേഹത്തിന്റെ സ്ഥാപനവും ഒട്ടേറെ കുട്ടികളെ കലാരംഗത്തേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുന്നു.

ഭാര്യ ലളിത എം എ മ്യൂസിക് ബിരുദധാരിയാണ്. മകൻ ദേവദത്ത് 

അവലംബം : എം3ഡിബി ഫേസ്ബുക്ക് ഗ്രൂപ്പ് പോസ്റ്റ്