ശിവനെ കാണുകയോ
ശിവനെ കാണുകയോ
ആ യമനെ വെല്ലുകയോ
വിധിയെ മായ്ക്കുകയോ
മാതൃദുഖം മാറ്റുകയോ
( ശിവനെ .. )
മാതൃഹൃദയത്തിൽ കൊടുങ്കാറ്റു വീശുന്നു
കാലം കദനവുമായി വേദന വളർത്തുന്നു
ഉള്ളിൽ വേദന വളർത്തുന്നു
രാവിൻ വിരിപോലെ മഴമേഘമോടുന്നു
മുറുകുന്ന മനമുള്ള മാനം കണ്ണീരു പൊഴിക്കുന്നു
കണ്ണീരു പൊഴിക്കുന്നു
നമശിവായ ശിവായ നമഹോ
ഓം നമശിവായ നമഹോ
നിൻ ജപ മൊഴിയലകൾ ആ ശിവനിൽ ചേരുന്നു (2)
നിൻപ്രിയ ജനനിയിതാ നിന്നെ വിളിക്കുന്നു..
തനയാ.. കണ്ണേ... മാർക്കണ്ഡേയാ..
തനയാ.. കണ്ണേ... മാർക്കണ്ഡേയാ..
ശിവനെ കാണാതെ ഈ മണ്ണിൽ വാഴണമോ
അതിനായ് തുടരും ഈ തപസ്സിന്റെ ഫലമെന്തോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sivane Kanukayo
Additional Info
Year:
1986
ഗാനശാഖ: