ഗംഗാധരനോ 

ഗംഗാധരനോ  ബാലശിവനായ്
അമ്മേയെന്നെനെ പ്രിയമായ് വിളിക്കുന്നു
തനുവും മനവും അവനിൽ ലയിക്കേ
അറിയാതെയാനന്ദം പൊങ്ങുന്നു എന്നിൽ
( ഗംഗാധരനോ... )  

ബാലശശിയെഴും ജട കണ്ടു
വിഭൂതിയാലുള്ള വര കണ്ടു (2)
മണിനാഗമാലയണി മെയ്യോടെ
ഗജചർമ്മവും പരിച്ചു കളിയാടി (2)
കണ്ണുകൾ പൊത്തി കാലടി വെച്ചു
പാൽപ്പതയോലും പുഞ്ചിരിയോടെ
ഇരുളുറങ്ങും മറതന്നിൽ 
വെള്ളിനിലാവല വീശുന്നു
( ഗംഗാധരനോ... )

അമ്മേ അമ്മേ വിളി കേൾക്കെ 
മമതയിൽ മുങ്ങി ഞാനാകേ (2)
ആളുന്നു പരമാനന്ദം 
നാൾകൾ കാത്തോരാനന്ദം (2)
കോടിജന്മത്തിൻ പൂജാഫലമോ (2)
നടനാകുമാ ശിവൻ 
ബാലനായ് വന്നെത്താൻ
( ഗംഗാധരനോ... ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gangadharano 

Additional Info

Year: 
1986

അനുബന്ധവർത്തമാനം