അമ്മേ കേഴരുതേ

അമ്മേ കേഴരുതേ പ്രിയ അമ്മേ കേഴരുതേ.. 
അമ്മേ കേഴരുതേ  പ്രിയ അമ്മേ  കേഴരുതേ..   

ലോകം വാഴുവാൻ സുഖദുഖങ്ങൾ
മനുഷ്യനായി അരുളീടുന്നു (2)
മണ്ണിൽ വന്നാൽ മരിച്ചേ തീരൂ 
അമ്മേ കേഴരുതേ..  പ്രിയ അമ്മേ കേഴരുതേ..
അമ്മേ കേഴരുതേ എന്നമ്മേ കേഴരുതേ..   

തായും  തനയനും പതിയും  പത്നിയും
തനുവതേ അറിയുന്നുള്ളൂ (2)
തനുവിന്നെന്നാൽ ആരിവിടാരോ
അമ്മേ കേഴരുതേ പൊന്നമ്മേ കേഴരുതേ..  
അമ്മേ കേഴരുതേ എന്നമ്മേ കേഴരുതേ..  

ദൈവം നമ്മെ വിളിക്കുന്ന നാളിൽ
ഭവബന്ധങ്ങൾ മടങ്ങിപ്പോകുന്നു (2)
ആത്മാവിന്നിഹ മരണമില്ലല്ലോ
അമ്മേ കേഴരുതേ പൊന്നമ്മേ കേഴരുതേ..    
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
amme kezharuthe