മഹിമകളറിയാൻ

ആ.. ആ.... ആ... ആ...

മഹിമകളറിയാൻ വാഴ്ത്തിടുവാൻ
നിൻമായകളറിയാൻ പാടീടുവാൻ
ക്ഷിതിയോ  യെവനോ യോവിൽ യെവനോ (2)
നിൻ മൊഴിതൻ പൊരുൾ അറിയുന്നതെവനോ
എന്തിനോ ഈ മായ ദേവാ... ശ്രീഹരീ

മാനവനാകിലും വാനവനാകിലും
തിരുസന്നിധിയിലേ മംഗളം തേടുന്നു (2)
സുരനോ അസുരനോ
ധർമ്മം മറക്കുകിൽ ശിക്ഷിക്കുമനഘാ
എന്തിനോ ഈ മായ.. ദേവാ.. ശ്രീഹരീ...

കനവുകൾ കാണിച്ചു മയക്കുവുമേകി
ഇളകിയ മനസ്സിൽ ഗർവ്വമുണർത്തി (2)
ദുഷ്ടനു ദൂരമായ് ഇഷ്ടരെ കാത്തിടാം
അവതാരം കൊള്ളുന്ന അതുല്യനാമേഹാ
എന്തിനോ ഈ മായ.. ദേവാ.. ശ്രീഹരീ... 

ജഗത്തിനു ശ്രുതിയേകി ജീവനുമേകി
ഏതോ നാടകം  ആടിക്കുമാജ്ഞാ (2)
ചിരിതൻ ഒളിയെ ചുണ്ടിൽ നിന്നകറ്റി (2)
ഇരുളിന്റെ ഓളങ്ങൾ ...  ഇരുളിന്റെ ഓളങ്ങൾ ... 
ഇരുളിന്റെ ഓളങ്ങൾ ...   തീർക്കുമനാജ്ഞാ..  
( മഹിമകളറിയാൻ.. )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mahimakalariyaan

Additional Info

Year: 
1986

അനുബന്ധവർത്തമാനം