രാജപാതയ്ക്കരികിൽ

രാജപാതയ്ക്കരികിൽ 
ഒരു ചോലമരത്തണലിൽ... 
പക്ഷിശാസ്ത്രക്കാരനൊരാളെൻറെ 
ഭാവിഫലം പറഞ്ഞു... 
എന്റെ ഭാവിഫലം പറഞ്ഞു

ദക്ഷിണവാങ്ങി ഒരിയ്ക്കൽ ചൊല്ലി 
ദാരിദ്ര്യദശ ദോഷം 
കവടികൾ വാരിനിരത്തി ചൊല്ലി 
കോടീശ്വര ഭാഗ്യം..!

കയ്യിലെ രേഖകൾ നോക്കി ചൊല്ലി 
കാരാഗ്രഹ വാസം 
സാമുദ്രിക മുഖലക്ഷണം ചൊല്ലി 
സിംഹാസന ലാഭം..!

അമ്പതു കാശിനൊരിയ്ക്കൽ ചൊല്ലി 
അകാലമൃത്യു ഫലം 
ആളുകൾ കൂടിയ നേരം ചൊല്ലി 
ആയൂർയോഗബലം..!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajapaathakkarikil