ഗ്രീഷ്മസന്ധ്യാ

ഗ്രീഷ്മസന്ധ്യാമേഘമലയും 
ഒരു വനാന്തരഭൂമിയില്‍ 
പോക്കുവെയിലേറ്റുല്ലസിച്ചു 
പുള്ളിമാന്‍ മിഥുനങ്ങളായി 
പോയജന്മത്തില്‍ നമ്മള്‍...

ഋതുക്കള്‍ നീന്തിയ കാട്ടുതോടും
തൂമഞ്ഞുമൂടിയ നീലരാവും 
ആയിരം കൈനീട്ടി സ്വീകരിച്ചു 
ആവോളം ആവോളം ആസ്വദിച്ചു 
എല്ലാം ആസ്വദിച്ചു...

ഒരുദിനാങ്കുരവേളയില്‍ നാം 
പുല്‍മേടു മേഞ്ഞുനിന്ന നേരം 
മാനവനെയ്ത കൂരമ്പു കൊണ്ടു
ഒന്നിച്ചു വീണന്നു കണ്ണടച്ചു
ജീവന്‍ കൈവെടിഞ്ഞു...

ജതിതരംഗിണിയായി വീണ്ടും 
മാന്‍തോലിലൂറുന്ന തേങ്ങലായി നാം 
തബലയില്‍ ഡഗ്ഗയിൽ താളമായി 
ഒന്നിച്ചു നൊമ്പരം പങ്കിടുന്നു
ഇന്നും പങ്കിടുന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Greeshma sandhya

Additional Info

Year: 
1985

അനുബന്ധവർത്തമാനം