ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപൂവോ

ഓമന തിങ്കൾ കിടാവോ..
നല്ല കോമള താമര പൂവോ... (2)
പൂവിൽ വിരിഞ്ഞ മധുവോ..പരി..
പൂർണേന്തു തന്റെ നിലാവോ...

പുത്തൻ പവിഴ കൊടിയോ..ചെറു..
തത്തകൾ കൊഞ്ചും മൊഴിയോ....
ചാഞ്ചാടിയാടും മയിലോ...മൃദു..
പഞ്ചമം പാടും കുയിലോ...

തുള്ളും ഇളമാൻ കിടാവോ...ശോഭ..
കൊള്ളിന്നോരന്നക്കൊടിയോ..
ഈശ്വരൻ തന്ന നിധിയോ..
പരമേശ്വരി ഏന്തും കിളിയോ...

പാരിജാതത്തിൻ തളിരോ..എന്റെ
ഭാഗ്യദൃമത്തിൻ ഭലമോ..
വാത്സല്യ രത്‌നത്തേ വയ്പ്പാൻ..
മമ..വച്ചോരു കാഞ്ചന ചെപ്പോ...

ദൃഷ്ട്ടിക്കു വെച്ചോരമൃതോ...
കൂരിരുട്ടത്തു വച്ച വിളക്കോ....
കീർത്തിലതക്കുള്ള വിത്തോ...
എന്നും കേടൂവരാതുള്ള മുത്തോ...

ആർത്തി തിമിരം കളവാനുള്ള...
മാർത്താണ്ട ദേവപ്രഭയോ...
സുക്തിയിൽ കണ്ട പൊരുളോ...അതി..
സൂക്ഷമമാം വീണാരവമോ..

വമ്പിച്ച സന്തോഷ വാല്ലി തന്റെ..
കൊമ്പത്തു പൂത്ത പൂവല്ലീ..
പിച്ചകത്തിൻ മലർച്ചെണ്ടോ..
നാവിൻ..ഇച്ചനൽക്കുന്ന കൽക്കണ്ടോ...

പൂമാനമേറ്റൊരു കാറ്റോ..ഏറ്റം..
പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ...
കാച്ഛിക്കുറുക്കിയ പാലോ...
നല്ല ഗന്ധമേഴും പനിനീരോ...

നന്മ വിളയും നിലമോ.. ബഹു..
ധർമ്മങ്ങൾ വാഴും ഗൃഹമോ...
ദാഹം കളയും ജലമോ..മാർഗ..
ഖേദം കളയും തണലോ..

വാടാത്ത മല്ലിക പൂവോ..ഞാനും..
തേടി വച്ചുള്ള ധനമോ...
കണ്ണിനു നല്ല കണിയോ..
മമ കൈവന്ന ചിന്താമണിയോ...

ലക്ഷ്മീ ഭഗവതി തന്റെ..തിരു..
നെറ്റിയിലിട്ട കുറിയോ..
എന്നുണ്ണി കൃഷ്‌ണൻ ജനിചോ..പാരി..
ലിങ്കനെ വേഷം ധരിച്ചോ...

ലാവണ്യ പുണ്യ നദിയോ..ഉണ്ണി..
കാർവർണ്ണൻ തന്റെ കാളിയോ..
പത്മനാഭൻ തൻ കൃപയോ..ഇനി..
ഭാഗ്യം വരുമ്മ വഴിയോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
omanathinkal

Additional Info

Year: 
1987

അനുബന്ധവർത്തമാനം