ഈ രാവിലോ

ഈ രാവിലോ പ്രതികാരത്തിനായ്
രക്തദാഹിയായ് പോയ്
എന്റെ വീടു തേടി ഞാൻ
യക്ഷിപ്പനക്കാടു വിട്ടിതാ
പിച്ചിപ്പൂക്കൾ ചൂടിയിന്നിതാ
പോരുന്നിതാ ഞാൻ   (ഈ രാവിലോ)

നിനക്കെന്തു കാര്യം കടക്കെടാ മൂഢാ
വിവരം കെട്ടവനേ
അടുത്തെന്റെ വരവിൽ കടന്നില്ലേൽ നിന്റെ
കഴുത്തു ഞാൻ തിരിച്ചൊടിക്കും (നിനക്കെന്തു കാര്യം)

എന്റെ വീടെനിക്കു തരുമോ
നിന്റെ കഥ ഞാൻ കഴിക്കണോ
പോകുന്നുണ്ടോ നീ  (ഈ രാവിലോ)

ദുർഗാഷ്ടമിതോറും എനിക്കിവിടെ ചില
പൂജകൾ വേണമെടാ
വെള്ളിയാഴ്ച തോറും തുള്ളിവരും ഞാൻ 
ശക്തിയുള്ള യക്ഷിയാണെടാ  (ദുർഗാഷ്ടമി)

നിന്റെ രക്തം ഞാൻ കുടിക്കണോ
നിന്റെ എല്ലു വലിച്ചൂരണോ
പോരുന്നിതാ ഞാൻ  (ഈ രാവിലോ)