കൊച്ചു ചക്കരച്ചി പെറ്റു

അതെങ്ങനെയാ പപ്പാ
എന്താ മോനേ
കൊച്ചു  ചക്കരച്ചി പെറ്റു

കൊച്ചു ചക്കരച്ചി പെറ്റു കൊച്ചുങ്ങളായിരം
ഒന്നിനേ നീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ (2)
കൊണ്ടുവന്നാൽ ആരെടുക്കും അതാരെടുക്കും
ഞാനെടുക്കും
ങാഹാ ഞാനെടുക്കും മമ്മീ ഞാനെടുക്കും  (കൊച്ചുചക്കരച്ചി..)

ആലീമാലീ മണപ്പുറത്തൊരു മുട്ടയിട്ടൊരു താറാവ്
ആരോരും കാണാത്തൊരു പൊന്മുട്ട
ങാഹാ ആരെടുക്കും അതാരെടുക്കും
ഞാനെടുക്കും
ഞാനെടുക്കും  ങാഹാ ഞാനെടുക്കും
ഞാനെടുക്കും  (കൊച്ചുചക്കരച്ചി..)

മഞ്ഞത്തുമ്പി കൊണ്ടു വരുന്നൊരു പൊന്നും തേനും ആരെടുക്കും
ആരെടുക്കും മക്കളേ
അപ്പൂപ്പാ അതു ഞാനെടുക്കും അപ്പൂപ്പാ
ങാഹാ എന്നാ പിടിച്ചോ
ചെങ്കണ്ണുള്ളൊരു തെച്ചിപ്പൂവിന്‍ കണ്ണിന്‍ ദണ്ണം ആരെടുക്കും
മോനെടുത്തോ അതു മോനെടുത്തോ
മോനെടുത്തോ...
അപ്പൂപ്പാ.... അപ്പൂപ്പാ....

--------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kochu chakkarachi pettu

Additional Info

അനുബന്ധവർത്തമാനം