നിമിഷം സുവർണ്ണ നിമിഷം - M
Music:
Lyricist:
Singer:
Raaga:
Film/album:
ആ.... നിമിഷം സുവർണ്ണ നിമിഷം ഞാൻ തേടിവന്ന നിമിഷം നിമിഷം സുവർണ്ണ നിമിഷം ഞാൻ തേടി വന്ന നിമിഷം തരൂ നീ എനിക്കു തരു നീ ഈ ജന്മം ആഹ സഫലം നിമിഷം സുവർണ്ണ നിമിഷം ഞാൻ തേടി വന്ന നിമിഷം ആദിയിലേതോ തിരുമൊഴികൾ പാടിയുണർത്തിയ താമര ഞാൻ ഇരുളിൽ നിന്നെ തിരയും നേരം ഒരു കിനാവുപോൽ അരികിൽ വന്നുവോ നീയിന്നെന്തേ മൗനമോ നിമിഷം സുവർണ്ണ നിമിഷം ഞാൻ തേടി വന്ന നിമിഷം നീയറിയില്ലെൻ നിനവുകളിൽ നീ പകരുന്നൊരു നിർവൃതികൾ ഇളനീർ തന്നു കുളിർനീർ തന്നു ഉണരുമെന്നിലെ കിളിമകൾക്കു നീ തന്നു തണ്ണീർപ്പന്തലും നിമിഷം സുവർണ്ണ നിമിഷം ഞാൻ തേടി വന്ന നിമിഷം തരൂ നീ എനിക്കു തരു നീ ഈ ജന്മം ആഹ സഫലം നിമിഷം സുവർണ്ണ നിമിഷം ഞാൻ തേടി വന്ന നിമിഷം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Nimisham suvarna - M
Additional Info
Year:
1985
ഗാനശാഖ: